സംസ്ഥാനത്ത് കൂടുതല്‍ ലോക്ക് ഡൗൺ ഇളവുകള്‍ നിലവില്‍ വന്നതോടെ സജീവമായി വിനോദസഞ്ചാരമേഖലകള്‍.
സംസ്ഥാനത്ത് കൂടുതല്‍ ലോക്ക് ഡൗൺ ഇളവുകള്‍ നിലവില്‍ വന്നതോടെ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികള്‍ എത്തിത്തുടങ്ങി. തേക്കടിയും മൂന്നാറിലെ രാജമലയും നാളെ തുറക്കും. ഓണക്കാലത്ത് സഞ്ചാരികളുടെ വരവ് കൂടുന്നതോടെ പ്രതിസന്ധികള്‍ക്ക് ആശ്വസമാകുമെന്ന കണക്കു കൂട്ടലിലാണ് ടൂറിസം രംഗത്തുള്ളവര്‍. ഇടുക്കി, മാട്ടുപ്പെട്ടി, രാമക്കല്‍മേട്, പാഞ്ചാലിമേട്, വാഗമണ്‍, മലങ്കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സഞ്ചാരികളെത്തി. മാട്ടുപ്പെട്ടിയില്‍ ബോട്ടിംഗും ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കര്‍ശനമായി പാലിച്ചാണ് എല്ലായിടത്തും പ്രവേശനം. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒരു ഡോസ് വാക്സീന് എടുത്ത് 2 ആഴ്ച കഴിഞ്ഞതിന്റെയോ കൊവിഡ് വന്നുപോയതിന്റെയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വനംവകുപ്പിന്റെ അനുമതി ലഭിച്ചതോടെ തേക്കടിയും രാജമലയും നാളെ തുറക്കുമെന്നും അറിയിച്ചു.
Photo Courtesy : Google/ images are subject to copyright