സഭ ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷം; കവാടത്തില്‍ പ്രതീകാത്മക സഭാ സമ്മേളനം.

സഭ ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷം; കവാടത്തില്‍ പ്രതീകാത്മക സഭാ സമ്മേളനം.

ഡോളര്‍ കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ മൊഴി സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സഭക്ക് പുറത്ത് അടിയന്തരപ്രമേയം അവതരിപ്പിച്ച്‌ പ്രതിപക്ഷ പ്രതിഷേധം. പി.ടി തോമസ് എം.എല്‍.എയാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്.
ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ടെന്ന മൊഴി ആശങ്കയുണ്ടാക്കുന്നതാണെന്ന് പി.ടി തോമസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ സത്യസന്ധത തെളിയിക്കാനുള്ള അവസരമാണിത്. നിയമസഭയില്‍ എഴുന്നേറ്റ് നിന്ന് അത് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നത് എന്തുകൊണ്ടാണെന്ന് പി.ടി തോമസ് ചോദിച്ചു. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീര്‍, പി.ജെ ജോസഫ് തുടങ്ങിയവര്‍ അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.