സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.04 ശതമാനം വിജയം.
സിബിഎസ്ഇ 10ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.gov.in, cbse.nic.in എന്നീ വെബ്സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാം. കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമുള്ള പ്രത്യേക മൂല്യനിര്‍ണയം അടിസ്ഥാനമാക്കിയാണ് ഫലം കണക്കാക്കിയിരിക്കുന്നത്.
മേല്‍പ്പറഞ്ഞ വെബ്സൈറ്റുകള്‍വഴി വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാര്‍ക്ക് ഷീറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. digilocker.gov.n ലും DamwKv എന്ന ആപ്പിലും വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഫലങ്ങള്‍ അറിയാം. വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍, യൂണിറ്റ് ടെസ്റ്റുകള്‍, പ്രീബോര്ഡുകള്, മിഡ് ടേമുകള്‍ എന്നിവ അടിസ്ഥാനമാക്കി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് മൂല്യനിര്‍ണയം നടത്തിയത്. പരീക്ഷയില്ലാതെ പത്താം ക്ലാസിലെ ഫലങ്ങള്‍ ഇതാദ്യമായാണ് ബോര്‍ഡ് പ്രഖ്യാപിക്കുന്നത്.
Photo Courtesy : Google/ images are subject to copyright