അംഗീകാരങ്ങളുടെ നിറവില്‍ “കാപ്പുകോല്‍”.

അംഗീകാരങ്ങളുടെ നിറവില്‍ “കാപ്പുകോല്‍”.

ശ്രീ ക്രിയേഷന്റെ ബാനറില്‍ പരിസ്ഥിതി പ്രവര്‍ത്തകനും അദ്ധ്യാപകനുമായ സുഭാഷ് വനശ്രീയുടെ കഥയ്ക്ക് രാമചന്ദ്രന്‍ പി.എം തിരക്കഥയൊരുക്കി,പ്രമുഖ സിനിമ നാടക സംവിധായകനും അറിയപ്പെടുന്ന നാടക നടനുമായ വിനു നാരായണനാണ് സംവിധാനചെയ്ത . ‘കാപ്പുകോല്‍’ എന്ന ഹ്രസ്വചിത്രം 10 മാസത്തിനുള്ളില്‍ നേടിയത് ദേശീയ അന്തര്‍ദേശീയ തലത്തില്‍ 15 ഓളം അംഗീകാരങ്ങള്‍. പ്രതിസന്ധികളില്‍ തളരാതെ മണ്ണിലേക്ക് മടങ്ങുകയെന്ന സന്ദേശമാണ് കാപ്പുകോലിന്റെ പ്രമേയം. ആധുനികതയുടെ പുറംമോടിയില്‍ ഭ്രമിക്കാതെ, പ്രകൃതിയെ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം പുതു തലമുറയ്ക്ക് കാട്ടിക്കൊടുക്കുക കൂടിയാണ് കാപ്പുകോലിലൂടെ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. വൈകിയാണെങ്കിലും സ്വന്തം ജില്ലയില്‍ നിന്നുള്ള അംഗീകാരവും കാപ്പുകോലിനെ തേടിയെത്തി.

മാക്ക് ഫ്രയിം സൗത്ത് ഇന്ത്യന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ആശയ സമ്പുഷ്ടമായ സ്‌ക്രിപ്റ്റ്, മികച്ച കലാ സംവിധാനം, മുപ്പത് മിനുട്ടില്‍ താഴെയുള്ള ജനപ്രീയ ചിത്രം ഉള്‍പ്പെടെ മൂന്ന് അവാര്‍ഡുകളാണ് കാപ്പുകോല്‍ സ്വന്തമാക്കിയത്. കുവൈറ്റ് മെഹഫില്‍ ഇന്റര്‍നാഷണല്‍ ഹ്രസ്വചിത്രമേളയില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഹൈദരാബാദ് തെലുങ്ക് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, മീഡിയാ സിറ്റി ഫിലിം ഫെസ്റ്റിവല്‍, യു.എ.ഇ ജ്വാല ഫിലിം ഫെസ്റ്റിവല്‍, തുടങ്ങിയവയിലൊക്കെയും പ്രദര്‍ശിപ്പിച്ചതോടൊപ്പം പുരസ്‌കാരങ്ങളും നേടി.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

                                                                                                                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.