ചൈനയിലെ സിചുവാനില്‍ തീവ്രഭൂചലനം.
ചൈനയിലെ സിചുവാനില്‍ തീവ്രഭൂചലനം. 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലക്സിയന് കൗണ്ടിയിലെ ഫുജി ടൗണ്‍ഷിപ്പിലെ ഒരു ഗ്രാമത്തില്‍ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ചൈന എര്‍ത്ത്ക്വേക്ക് നെറ്റ്വര്‍ക്ക് സെന്റര്‍ പറയുന്നതനുസരിച്ച് പുലര്‍ച്ചെ 4:33 നാണ് ഭൂചലനമുണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 10 കിലോമീറ്റര്‍ ആഴത്തില്‍ 29.2 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 105.34 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലും രേഖപ്പെടുത്തി. പ്രവിശ്യാ സര്‍ക്കാര്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ലുഷൗ സിറ്റി അധികൃതരും ദുരന്തനിവാരണത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. # Break the chain #Indian Fighters Corona