ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനം. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് മരണം.
ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനം. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര് മരിച്ചു. ഇന്ന് രാവിലെയോടെയാണ് ബാരാമുള്ളയിലെ ആദിവാസി മേഖലയില്‍ മേഘവിസ്ഫോടനം ഉണ്ടായത്. പ്രദേശത്തുനിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവരുന്നുവേയുള്ളുവെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. 5 പേരെ കാണാതായി. കാണാതായവര്‍ ഒരേകുടുംബത്തില്പ്പെട്ടവരാണ്. നാലുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അതില്‍ മൂന്ന് പേര് കുട്ടികളാണ്. 80 വയസുള്ള മറ്റൊരാളെയും കാണാതായിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ കുത്തൊഴുക്കില്‍ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് ജില്ലാഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചതും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona