ടോക്യോ പാരാലിമ്പിക്സിൽ മിക്സഡ് 50 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യക്ക് ഇരട്ട മെഡൽ നേട്ടം.
ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യ രണ്ട് മെഡലുകൾ കൂടി സ്വന്തമാക്കി. മിക്സഡ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ മനീഷ് നർവാൾ സ്വർണവും സിങ് രാജ് അദാന വെള്ളിയും സ്വന്തമാക്കി.
ഫൈനലിൽ 218.2 പോയന്റ് നേടി പാരാലിമ്പിക്സ് റെക്കോഡോടെയാണ് മനീഷ് നർവാൾ സ്വർണം നേടിയത്. 216.7 പോയന്റ് നേടിക്കൊണ്ട് സിങ് രാജ് വെള്ളി മെഡൽ നേടി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona