പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്​ പിന്തുണയുമായി അനൂപ് ജേക്കബ് എം.എല്‍.എ.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്​ പിന്തുണയുമായി അനൂപ് ജേക്കബ് എം.എല്‍.എ.

വിവാദ പ്രസ്​താവന നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്​ പിന്തുണയുമായി അനൂപ് ജേക്കബ് എം.എല്‍.എ. സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചതെന്നും ബിഷപ്പിന് എതിരെയുള്ള പ്രതിഷേധം അനാവശ്യമാണെന്നും അനൂപ് ജേക്കബ് ഫേസ്​ബുക്ക് കുറിപ്പില്‍ പറഞ്ഞു.

നര്‍കോട്ടിക്, ലവ് ജിഹാദുകള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്​ കഴിഞ്ഞ ദിവസം വചന സന്ദേശത്തില്‍ പറഞ്ഞത്​. ഈ ജിഹാദിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത് എന്നിവയെല്ലാമാണ് ബിഷപ്പിന്‍റെ ആരോപണങ്ങള്‍. എന്നാല്‍, ഇതിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും എഴുത്തുകാരും വിവിധ സംഘടനകളും ക്രൈസ്​തവ മതനേതാക്കളും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിവിധ മതവിഭാഗങ്ങള്‍ സൗഹാര്‍ദത്തില്‍ കഴിയുന്ന കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ്​ ബിഷപ്പി​േന്‍റതെന്നും ഇത്​ തള്ളിക്കളയണമെന്നും പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ബി.ജെ.പി നേതാക്കളും പി.സി ജോര്‍ജും അടക്കമുള്ളവര്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ്​ കേരളാ കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗം നേതാവായ അനൂപ് ജേക്കബ് എം.എല്‍.എയും പിന്തുണച്ച്‌​ രംഗത്തെത്തിയത്​.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.