ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്.
പ്രശസ്ത സാഹിത്യകാരി ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കാണ് ഈ ബഹുമതി. പതിറ്റാണ്ടുകളായി സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയാണ് ഡോ.എം ലീലാവതി. 2008 ലെ പത്മശ്രീ പുരസ്കാരമടക്കം ധാരാളം ബഹുമതികള്‍ക്ക് ലീലാവതി അര്‍ഹയായിട്ടുണ്ട്. അദ്ധ്യാപിക, കവി, വിവര്‍ത്തക, ജീവചരിത്രരചയിതാവ് എന്നിങ്ങനെ വിവിധ തലങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ ലീലാവതി ടീച്ചര്‍ നല്‍കിയിട്ടുണ്ട്. വര്‍ണരാജി, അമൃതമശ്നുതേ, മലയാള കവിതാ സാഹിത്യ ചരിത്രം നവതരംഗം, വാത്മീകീ രാമായണ വിവര്‍ത്തനം എന്നിവയാണ് ലീലാവതി ടീച്ചറുടെ പ്രശസ്ത കൃതികള്‍.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona