ഫോര്‍ട്ട് കൊച്ചിയില്‍ കടല്‍ ഭിത്തിയില്‍ വള്ളങ്ങള്‍ ഇടിച്ചു കയറി.
ഫോര്‍ട്ട് കൊച്ചിയില്‍ ഐഎന്‍എസ് ദ്രോണാചാര്യയുടെ അതിര്‍ത്തിയിലെ കടല്‍ ഭിത്തിയില്‍ വള്ളങ്ങള്‍ ഇടിച്ചു കയറി. രാവിലെ ഒൻപതരയോടെയാണ് മൂന്ന് വള്ളങ്ങള്‍ അപകടത്തില്‍പെട്ടത്. ശക്തമായ കാറ്റിലും കോളിലും നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് വള്ളങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ആറ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് നാവികസേനാംഗങ്ങള്‍ പ്രാഥമിക ശുശ്രുഷ നല്കി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona