രാജ്യത്തെ പ്രീ സ്‌കൂള്‍ ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കണമെന്ന് അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രീ സ്‌കൂള്‍ ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കണമെന്ന് അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ സ്‌കൂളുകള്‍ തുറക്കണമെന്ന് പൊതുജനാരോഗ്യ വിദഗ്ധരുടെ സംഘടന . കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് വരെ വിദ്യാലയങ്ങള്‍ തുറക്കാന്‍ കാത്തിരിക്കേണ്ട. കൊച്ചു കുട്ടികള്‍ക്കുള്ള പ്രീ സ്‌കൂള്‍ ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കണമെന്നും അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍ ആവശ്യപ്പെട്ടു.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രആരോഗ്യമന്ത്രാലയം, ഐസിഎംആര്‍, നീതി ആയോഗ്, കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് എന്നിവക്ക് സംഘടന നിവേദനം നല്‍കി. ഡല്‍ഹി അടക്കം പല സംസ്ഥാനങ്ങളും മുതിര്‍ന്ന കുട്ടികള്‍ക്കുള്ള ക്ലാസ്സുകളാണ് ആരംഭിച്ചത്. എന്നാല്‍ ഇതിന് പിന്നില്‍ ഒരു യുക്തിയുമില്ല.
നിലവിലെ തെളിവുകളെല്ലാം കാണിക്കുന്നത്, രോഗം ബാധിച്ചാല്‍ തന്നെ ചെറിയ കുട്ടികള്‍ക്കാണ് ഏറ്റവും കുറവ് അപകടസാധ്യതയുള്ളതെന്നാണ്. അതുകൊണ്ടു തന്നെ പ്രീ സ്‌കൂളുകളും പ്രൈമറി സ്‌കൂളുകളും തുറക്കുകയാണ് വേണ്ടതെന്ന് അസോസിയേഷന്‍ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യല്‍ മെഡിസിന്‍ പ്രസിഡന്റ് ഡോ. സുനീല ഗാര്‍ഗ് പറഞ്ഞു. 

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                  

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.