രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു.
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. 23 പൈസ നഷ്ടത്തില്‍ 73.65 രൂപയിലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതിനൊപ്പം ഓഹരി വിപണിയിലെ മെല്ലെപ്പോക്കും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു .
ഇന്‍റര്‍ബാങ്ക് വിദേശ എക്സ്ചേഞ്ചില്‍ ഡോളറിനെതിരെ 73.48നാണ് രൂപ വ്യാപാരം ആരംഭിച്ചത് . പിന്നീട് നഷ്ടം നേരിട്ട് 73.65 രൂപയിലേക്ക് കൂപ്പ് കുത്തി . കഴിഞ്ഞ ദിവസം 73.42ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം വില്‍പന വര്‍ധിപ്പിച്ചതും രൂപയുടെ തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. 145.45 കോടിയുടെ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചു. ആഗോള വിപണിയില്‍ എണ്ണവില 0.04 ശതമാനം ഉയര്‍ന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona