ലൈംഗിക അതിക്രമത്തിന് ശേഷം പശു കിടാവിനെ കൊന്ന രണ്ടുപേര്‍ പിടിയില്‍.
ലൈംഗിക അതിക്രമത്തിന് ശേഷം പശു കിടാവിനെ കൊന്ന രണ്ടുപേര്‍ പിടിയില്‍. മയ്യനാട് ധവളക്കുഴി സുനാമി ഫ്ളാറ്റില്‍ സുമേഷ് എന്ന രാജുഭായി (36), അഞ്ചാലൂമൂട് പനയം രേവതി ഭവനില്‍ ഹരി എന്ന മനു (24) എന്നിവരെയാണ് പോലീസ് പിടികൂടിയത് .പനമ്മൂട് ജയചന്ദ്രന്റെ പശുക്കിടാവിനോടാണ് ഇവര്‍ ക്രൂരത കാണിച്ചത് .കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് പശുക്കുട്ടിയെ തെങ്ങിനോട് ചേര്‍ത്തുകെട്ടി ഉപദ്രവിക്കവേ കഴുത്തിലെ കുരുക്ക് മുറുകി ചാവുകയായിരുന്നു. തുടര്‍ന്ന് സ്ഥലം വിട്ട ശേഷം സുമേഷ് പനമൂട് ക്ഷേത്രവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തുകയും ചെയ്തു . ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ഇയാളെ സംബന്ധിച്ച സൂചന പൊലീസിന് ലഭിച്ചത്. പശുവിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന ഹരിയെ പനയത്തെ വീട്ടില്‍ നിന്നാണ് പിടികൂടിയത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona