‘സ്റ്റാര്‍’ ഒക്ടോബര്‍ 29 ന് തിയേറ്ററില്‍
അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിച്ച് ഡോമിന് ഡി സില്‍വ സംവിധാനം ചെയ്ത ‘സ്റ്റാര്‍’ എന്ന ചിത്രം ഒക്ടോബര്‍ 29 ന് തിയേറ്ററില്‍. ഫാമിലി ത്രില്ലര്‍ വിഭാഗത്തിലായാണ് ചിത്രം പ്രേക്ഷക മനസുകളിലേക്ക് എത്തുന്നത്. നവാഗതനായ സുവിന് എസ് സോമശേഖരന്റേതാണ് രചന, സാനിയ ബാബു, ശ്രീലക്ഷ്മി,ഗായത്രി അശോക്, തന്മയ് മിഥുന്,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്, രാജേഷ് ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എം ജയചന്ദ്രനും രഞ്ജിന് രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍, സ്റ്റില്‍സ്- അനീഷ് അര്ജ്ജുന് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona