67ാമത്​ ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങള്‍ വിതരണം ചെയ്തു.

67ാമത്​ ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങള്‍ വിതരണം ചെയ്തു.

67ാമത്​ ദേശീയ ചലച്ചിത്ര പുരസ്​കാര വിതരണം ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്നു. ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവാണ്​ പുരസ്​കാരങ്ങള്‍ വിതരണം ചെയ്​തത്​. 51ാമത്​ ദാദാ സാഹെബ്​ ഫാല്‍ക്കെ പുരസ്​കാരം തമിഴ്​ നടന്‍ രജനീകാന്തിന്​ സമ്മാനിച്ചു. മികച്ച നടന്‍മാരായി തെര​ഞ്ഞെടുക്കപ്പെട്ട ധനുഷും (അസുരന്‍) മനോജ്​ ബാജ്​പേയിയും (ഭോന്‍സ്​ലെ) പുരസ്​കാരങ്ങള്‍ ഏറ്റുവാങ്ങി. ​മണികര്‍ണിക, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്​ കങ്കണ റണാവത്താണ്​ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്​.

 

കോവിഡ്​ കാരണം അനിശ്ചിതമായി കാലതാമസം നേരിട്ട പുരസ്​കാരങ്ങളാണ്​ മാര്‍ച്ചില്‍ പ്രഖ്യാപിച്ചത്​. 2019 മുതലുള്ള സിനിമകള്‍ക്കാണ് പുരസ്​കാരങ്ങള്‍ നല്‍കിയത്​. 11 പുരസ്​കാരങ്ങളാണ്​ ഇത്തവണ മലയാള സിനിമക്ക്​ ലഭിച്ചത്​. മികച്ച സിനിമയായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്​ത ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ ആണ്​ തിരഞ്ഞെടുക്കപ്പെട്ടത്​. മറ്റ്​ രണ്ട്​ പുരസ്​കാരങ്ങളും മരക്കാറിന്​ ലഭിച്ചു. മികച്ച വസ്​ത്രാലങ്കാരം (സുജിത്​, സായി) വിഎഫ്‌എക്സ് (സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍)​ എന്നിവര്‍ക്കാണ്​ പുരസ്​കാരം ലഭിച്ചത്​. സജിന്‍ബാബു സംവിധാനം ചെയ്​ത മലയാള സിനിമയായ ബിരിയാണിക്ക്​ പ്രത്യേക പരാമര്‍ശം ലഭിച്ചു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്​ത കള്ളനോട്ടം ആണ്​ മികച്ച മലയാള സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്​. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്​കാരവും മലയാളത്തിനാണ്​. ജല്ലിക്കെട്ടിനായി ക്യാമറ ചലിപ്പിച്ച ഗിരീഷ്​ ഗംഗാധരനാണ്​ പുരസ്​കാരം.​ മികച്ച ഗാനരചയിതാവ്​ പ്രഭാവര്‍മയാണ്​, സിനിമ കോളാമ്ബി. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത്, സിനിമ ഹെലന്‍ (മലയാളം). ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയറും നേടിയിരുന്നു. ‘ഒരു പാതിരാ സ്വപ്നം പോലെ’ എന്ന മലയാള ചിത്രം മികച്ച കുടുംബമൂല്യങ്ങളുള്ള സിനിമക്കുള്ള പുരസ്കാരം നേടി.

മികച്ച സംവിധായകന്‍ സഞ്ചയ്​​ പുരം സിങ്​ ചൗഹാനാണ്​. സിനിമ 72 ഹൂറയ്​ന്‍ (ഹിന്ദി). സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം സഞ്ജയ് സൂരി എഴുതിയ ‘എ ഗാന്ധിയന്‍ അഫയര്‍: ഇന്ത്യാസ്​ ക്യൂരിയസ്​ പോര്‍ട്രയല്‍ ഓഫ്​ ലവ്​ ഇന്‍ സിനിമ’ക്കാണ്​. സോഹിനി ഛത്തോപാധ്യായാണ് മികച്ച ചലച്ചിത്ര നിരൂപകന്‍​. വെട്രിമാരന്‍ സംവിധാനം ചെയ്​ത അസുരനാണ് മികച്ച തമിഴ്​ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്​​.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.