ആ പാട്ട് നശിച്ചു പോയി ഇനിയൊരു വീണ്ടെടുപ്പില്ല ..കിം നാജൂൻ (ബിടിഎസ്)

ആ പാട്ട് നശിച്ചു പോയി  ഇനിയൊരു വീണ്ടെടുപ്പില്ല ..കിം നാജൂൻ (ബിടിഎസ്)

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ ‘ഡൈനമൈറ്റ്’ എന്ന മ്യൂസിക് വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗം തീർത്ത ബിടിഎസ് ഈ മ്യൂസിക് ആരാധകരെയെല്ലാം നിരാശയിലാഴ്ത്തുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്.
ലോകം മുഴുവൻ ആരാധകരുള്ള സംഗീത ബാൻഡാണ് ബിടിഎസ്. ബിടിഎസിന്റെ പുതിയ വീഡിയോകൾക്കായി ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. പുറത്തിറക്കാൻ തയ്യാറാക്കി വച്ചിരുന്ന പാട്ടിന്റെ ഫയൽ നഷ്ടപ്പെട്ടു പോയിയെന്ന വിവരമാണ് ഇപ്പോൾ ബാൻഡ് പുറത്തു വിട്ടിരിക്കുന്നത് . ബാൻഡിലെ ആർഎം,കിം നാജൂൻ ആണ് ഇക്കാര്യം തങ്ങളുടെ ആരാധകരെ അറിയിച്ചത്. കമ്പ്യൂട്ടറിൽ നിന്ന് ചില ഡോക്യുമെന്റുകൾ നീക്കം ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുതിയ പാട്ടിന്റെ ഫയലുകളും ഡിലീറ്റ് ആയിപ്പോയെന്നും പൂർണ്ണമായും തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റാണതെന്നും ആർഎം പറയുന്നു.

ആ പാട്ട് നശിച്ചു പോയെന്നും ഇനിയൊരു വീണ്ടെടുപ്പില്ലെന്നും കുറിച്ച ആർഎം, തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു ഇതെന്നും കൂട്ടിച്ചേർത്തു. പാട്ടിന്റെ അറുപതോളം ഓഡിയോ ട്രാക്കുകളും നഷ്ടപ്പെട്ടെന്നും അതുകൊണ്ടു തന്നെ ഇനി ആ പാട്ടിനെ പുനഃസൃഷ്ടിക്കുക സാധ്യമല്ലെന്നും ആർഎം വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് ആശ്വാസവാക്കുകളുമായി സമൂഹമങ്ങളിലൂടെയും അല്ലാതെയും എത്തുന്നത്. ബിടിഎസിന്റെ കഠിനാധ്വാനം വിഫലമായതിൽ പലരും ദുഃഖം രേഖപ്പെടുത്തി.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.