കേരള ആര്.ടി.സിയും കര്‍ണാടക ആര്.ടി.സിയും സംയുക്തമായി അന്തര്‍സംസ്ഥാന ടൂര്‍ പാക്കേജ്, കര്‍ണാടക ആര്.ടി.സി എം.ഡിയുമായി ചര്‍ച്ച നടത്തി ബിജു പ്രഭാകര്‍.
കേരളത്തിലെയും കര്‍ണാടകയിലെയും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കേരള ആര്.ടി.സിയും കര്‍ണാടക ആര്.ടി.സിയും സംയുക്തമായി അന്തര്‍സംസ്ഥാന ടൂര്‍ പാക്കേജ് ആരംഭിക്കുന്ന കാര്യം പരിഗണനയില്‍. ഇതുസംബന്ധിച്ച് കേരള ആര്.ടി.സി എം.ഡി ബിജു പ്രഭാകര്‍ കര്‍ണാടക ആര്.ടി.സി എം.ഡി ശിവയോഗി കലസദുമായി ചര്‍ച്ച നടത്തി. ബംഗളൂരുവിലെ കര്‍ണാടക ആര്.ടി.സിയുടെ സെന്‍ട്രല്‍ ഓഫിസിലായിരുന്നു ചര്‍ച്ച. നിലവില്‍ കേരള ആര്.ടി.സി മലക്കപാറയിലേക്കും കേരളത്തിലെ മറ്റിടങ്ങളിലേക്കും ടൂര്‍ പാക്കേജായി ബസ് സര്‍വിസുകള്‍ ആരംഭിച്ചതിന് വലിയ ജനസ്വീകാര്യത ലഭിച്ച പശ്ചാത്തലത്തിലും കര്‍ണാടക ആര്.ടി.സി ജോഗ് വെള്ളച്ചാട്ടം, ഹംപി തുടങ്ങിയ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളിലേക്ക് ടൂര്‍ പാക്കേജ് വിജയകരമായി നടത്തുന്ന പശ്ചാത്തലത്തിലുമാണ് ഇത്തരമൊരു അന്തര്‍ സംസ്ഥാന ടൂര്‍ പാക്കേജ് സര്‍വിസുകളുടെ സാധ്യത തേടിക്കൊണ്ട് ഇരു ആര്.ടി.സി അധികൃതരും ചര്‍ച്ച നടത്തിയത്. രാത്രിയില്‍ സുല്‍ത്താന്‍ ബത്തേരി വഴി കൂടുതല്‍ ബസ് സര്‍വിസുകള്‍ ആരംഭിക്കുന്ന കാര്യവും ഇരു ആര്.ടി.സി.കളും പുതിയ റൂട്ടുകളില്‍ സര്‍വിസ് ആരംഭിക്കുന്നതിനെക്കുറിച്ചും അന്തര്‍സംസ്ഥാന കരാര്‍ സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി. ഇക്കാര്യങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തെ വീണ്ടും ബംഗളൂരുവിലേക്ക് അയക്കുമെന്ന് ബിജു പ്രഭാകര്‍ കര്‍ണാടക അധികൃതരെ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona