ആലത്തൂരില്‍ നിന്നും മൂന്ന് മാസം മുൻപ് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കേരളാ പൊലീസ് മുംബൈയിൽ കണ്ടെത്തി.

ആലത്തൂരില്‍ നിന്നും മൂന്ന് മാസം മുൻപ്  കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കേരളാ പൊലീസ്  മുംബൈയിൽ കണ്ടെത്തി.

ആലത്തൂരില്‍ നിന്നും മൂന്ന് മാസം മുൻപ് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ കേരളാ പൊലീസ് കണ്ടെത്തി. മൊബൈല്‍ ഫോണും എടിഎം കാര്‍ഡും ഒന്നുമില്ലാതെയാണ് പെണ്‍കുട്ടി വീടു വിട്ട് ഇറങ്ങിയത്. ആലത്തൂരില്‍ നിന്നും കോയമ്പത്തൂരിലേക്കും അവിടെ നിന്ന് മുംബൈയ്ക്കുമാണ് സൂര്യ വണ്ടി കയറിയത്. ഈ യാത്രയില്‍ പരിചയപ്പെട്ട ഒരാളാണ് പെണ്‍കുട്ടിയെ മുംബൈയിലെ തമിഴ് കുടുംബത്തില്‍ എത്തിച്ചത്. ഈ കുടുംബത്തിനൊപ്പമാണ് പെണ്‍കുട്ടി മൂന്ന് മാസമായി താമസിച്ചു വന്നത്. 2021 ഓഗസ്റ്റ് 30-ാം തീയതിയാണ് സൂര്യ കൃഷ്ണനെ കാണാതായത്. ആലത്തൂരിലെ വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി ആലത്തൂര്‍ ടൗണിലേക്ക് പോയ പെണ്‍കുട്ടിയെക്കുറിച്ച്‌ പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. മുംബൈയിലെ ഒരു തമിഴ് കുടുംബത്തിനൊപ്പം താമസം ആരംഭിക്കുകയും ചെയ്തു. അച്ഛനും അമ്മയും ഇല്ലെന്നും അനാഥയാണെന്നുമാണ് പെണ്‍കുട്ടി ഇവരോട് പറഞ്ഞിരുന്നത്. തിരിച്ചറിയല്‍ രേഖകളോ മറ്റോ കൈയില്‍ ഇല്ലാത്തതിനാല്‍ ഹോസ്റ്റലുകളില്‍ താമസം ശരിയാക്കാന്‍ കഴിഞ്ഞില്ല. അടുത്തിടെ, ഫേസ്‌ബുക്ക് അക്കൗണ്ട് വീണ്ടും ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്. ഫേസ്‌ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച ഐ.പി. അഡ്രസും ലൊക്കേഷനും സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. ഈ വിവരം ആലത്തൂര്‍ പൊലീസിന് ഉടന്‍തന്നെ കൈമാറി. തുടര്‍ന്ന് ആലത്തൂരില്‍നിന്നുള്ള പൊലീസ് സംഘം മുംബൈയിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ച കുടുംബം യഥാര്‍ഥ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് നല്‍കുന്നവിവരം. പൊലീസ് അന്വേഷിച്ച്‌ എത്തുമ്പോഴാണ് പെണ്‍കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരം ഈ കുടുംബവും അറിയുന്നത്. അനാഥയാണെന്ന് കരുതിയാണ് ഇവര്‍ പെണ്‍കുട്ടിയെ വീട്ടില്‍ താമസിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. ഒരു ബാഗില്‍ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. മൊബൈല്‍ ഫോണോ എ.ടി.എം. കാര്‍ഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല. ഇതിനിടെ, വീടിന് സമീപത്തെ വഴിയിലൂടെ പെണ്‍കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യവും ലഭിച്ചിരുന്നു. മകള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സൂര്യയുടെ മാതാപിതാക്കള്‍. ഒടുവില്‍ പെണ്‍കുട്ടിയെ കണ്ടെത്തുമ്പോള്‍ കേരളാ പൊലീസിനാണ് കുടുംബം നന്ദി പറയുന്നത്.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.