കൊച്ചി തുറമുഖത്ത് മോഷണം; ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
കൊച്ചി തുറമുഖത്ത് അടഞ്ഞുകിടന്ന കസ്റ്റംസ് ഗോഡൗണില്‍ നിന്ന് വിലപിടിപ്പുള്ള ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ ആറ് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. ഹാര്‍ബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. അടഞ്ഞുകിടന്ന കസ്റ്റംസ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഏതാണ്ട് 10 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് ഇവര്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. പട്രോളിങ്ങിനിടെ ത്രീവീലര്‍ സൈക്കിളില്‍ വിലപിടിപ്പുള്ള പൈപ്പ് ഫിറ്റിങ്സുകള് കണ്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
പശ്ചിമബംഗാള്‍ സ്വദേശികളായ മുഹമ്മദ് സനോവര്‍ (19), മുഹമ്മദ് മാമുല് (19), ഡല്‍ഹി സ്വദേശി കരീം (19), പശ്ചിമബംഗാള്‍ സ്വദേശികളായ മീട്ടു (21), സോയല്‍ (22),സാധനങ്ങള്‍ ഒളിപ്പിക്കുന്നതിന് സഹായിച്ച ഡല്‍ഹി സ്വദേശി ഹനീഫ് (38) എന്നിവരാണ് പിടിയിലായത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona