പുതുവർഷത്തിൽ സമ്പൂര്‍ണ ഇ-ഓഫിസുമായി പൊതുമരാമത്ത് വകുപ്പ്

പുതുവർഷത്തിൽ സമ്പൂര്‍ണ ഇ-ഓഫിസുമായി പൊതുമരാമത്ത് വകുപ്പ്

പു​തു​വ​ര്‍​ഷ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ 716 ഓ​ഫി​സു​ക​ളി​ലും ഇ-​ഓ​ഫി​സ് സം​വി​ധാ​നം സ​ജ്ജ​മാ​യി. സമ്പൂ​ര്‍​ണ ഇ-​ഓ​ഫി​സ് പ്ര​ഖ്യാ​പ​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ര്‍​വ​ഹി​ക്കും. രാ​വി​ലെ ഒ​ൻപതി​ന്​ പി.​എം.​ജി​യി​ലെ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട ഉ​പ​വി​ഭാ​ഗം ഓ​ഫി​സി​ലാ​യിരുന്നു ഉ​ദ്ഘാ​ട​നം. ഇ-​ഓ​ഫി​സ് നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ വ​കു​പ്പി​ലെ ഫ​യ​ല്‍ നീ​ക്ക​ത്തി​ന്​ കൂ​ടു​ത​ല്‍ വേ​ഗ​വും സു​താ​ര്യ​ത​യും കൈ​വ​രും. എ​ന്‍.​ഐ.​സി വി​ക​സി​പ്പി​ച്ച സോ​ഫ്റ്റ്‌​വെ​യ​ര്‍ ഐ.​ടി മി​ഷ​ന്‍ മു​ഖേ​ന​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ഓ​ഫി​സു​ക​ളി​ല്‍ നെ​റ്റ്​​വ​ര്‍​ക്ക് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത് പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്‌ട്രോ​ണി​ക്‌​സ് വി​ഭാ​ഗ​മാ​ണ്. ഓ​ഫി​സു​ക​ളെ വി.​പി.​എ​ന്‍ നെ​റ്റ്​​വ​ര്‍​ക്ക് വ​ഴി​യോ കെ-​സ്വാ​ന്‍ വ​ഴി​യോ ബ​ന്ധി​പ്പി​ച്ചാ​ണ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്.

Photo Courtesy : Google/ images are subject to copyright 

കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.