വീണ്ടും കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഇംഗ്ലീഷ് പദപ്രയോഗം. ‘അനോക്രസി’
വീണ്ടും കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഇംഗ്ലീഷ് പദപ്രയോഗം. ‘അനോക്രസി’ എന്ന വാക്കാണ് ഞായറാഴ്ച തന്റെ ട്വീറ്റിലൂടെ തരൂര്‍ പങ്കുവെച്ചത്. കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പുകളെ സമീപിക്കുന്ന രീതിയെയാണ് ആക്ഷേപഹാസ്യപരമായി തരൂര്‍ ഈ വാക്കിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. ജനാധിപത്യത്തിനൊപ്പം ഏകാധിപത്യവും ഇടകലര്‍ന്ന ഗവണ്മെന്റ്, എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയിലെ ജനങ്ങള്‍ പഠിച്ച് തുടങ്ങേണ്ട വാക്കാണ് ഇതെന്നും തരൂര്‍ വ്യക്തമാക്കുന്നു. “ഇന്ത്യയില്‍ നമ്മള് പഠിച്ച് തുടങ്ങേണ്ടതായ ഒരു വാക്ക്, അനോക്രസി. ജനാധിപത്യപരവും സ്വേച്ഛാധിപത്യപരവുമായ സവിശേഷതകള്‍ ഇടകലര്‍ന്ന സര്‍ക്കാര്‍” ശശി തരൂർ വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona