അവധിയാഘോഷിച്ച് മംമ്ത
മനക്കരുത്തുകൊണ്ട് ക്യാന്‍സര്‍ എന്ന രോഗത്തെ തോല്‍പ്പിച്ച് തന്റെ ജീവിതത്തിലൂടെ ധാരാളം രോഗികള്‍ക്ക് മാതൃകയാവുകയാണ് മംമ്ത മോഹന്‍ദാസ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ന
ടി പങ്കുവച്ചിരിക്കുന്ന ആഹ്ളാദകരമായ നിമിഷങ്ങളും ചിത്രങ്ങളും ഇതിന് ഉത്തമ ഉദ്ദാഹരണമാണ്.
ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ പുതിയ വീട്ടിലേക്ക് താമസം മാറിയെന്നും അവിടെ അവധി ആഘോഷിക്കുന്ന തിരക്കിലാണ് താനെന്നുമാണ് താരം ആരാധകരെ അറിയിച്ചിരിക്കുന്നത്. പുതിയ വിശേഷത്തോടൊപ്പം തന്റെ മനോഹരമായ ചിത്രങ്ങളും മംമ്ത പങ്കുവച്ചിട്ടുണ്ട്.
ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മ്യാവൂ എന്ന ലാല്‍ ജോസ് ചിത്രത്തിലും മികച്ച പ്രകടനമാണ് മംമ്ത കാഴ്ചവച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona