ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഭൂചലനം
ഇന്തോനേഷ്യയിലെ സുമാത്രയില്‍ അതിശക്തമായ ഭൂചലനത്തില്‍ ഏഴ് പേര് മരിച്ചു. 85 പേര്‍ക്ക് പരിക്കേറ്റു. അയല്‍രാജ്യങ്ങളായ മലേഷ്യയിലും സിങ്കപ്പൂരും ചലനം അനുഭവപ്പെട്ടു. പടിഞ്ഞാറന്‍ സുമാത്രന്‍ പ്രവശ്യയിലെ മലയോര പട്ടണമായ ബുകിട്ടിംഗിയില് അനുഭവപ്പെട്ട ഭൂചലനം 6.2 തീവ്രത രേഖപ്പെടുത്തിയതായി യു എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. സുനാമി ഭീഷണിയില്ലെങ്കിലും തുടര്‍ ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. കൃത്യമായ നാശനഷ്ടം വിലയിരുത്തിയിട്ടില്ല.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona