ഉക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവരശേഖരണത്തിനായി നോര്‍ക്ക റൂട്‌സ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഉക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവരശേഖരണത്തിനായി നോര്‍ക്ക റൂട്‌സ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഉക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോര്‍ക്ക റൂട്‌സ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നോര്‍ക്ക റൂട്ട്‌സിന്റെ www.norkaroots.org ല്‍ https://ukrainregistration.norkaroots.org എന്ന ലിങ്ക് വഴി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാം. പാസ്‌പ്പോര്‍ട്ട് വിശദാംശങ്ങള്‍, പഠിക്കുന്ന സര്‍വ്വകലാശാല തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. നോര്‍ക്ക ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഉക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറും.

മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായുള്ള ഏകോപനത്തിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടരുകയാണ്.
27 സര്‍വ്വകലാശാലകളില്‍ നിന്നായി 1132 വിദ്യാര്‍ഥികള്‍ ഇതുവരെ നോര്‍ക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനും ഉക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി നോര്‍ക്ക റൂട്‌സ് സിഇഒ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമെ കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. വിദേശകാര്യ മന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളും situationroom@mea.gov.in എന്ന ഇ-മെയില്‍ വിലാസവും പ്രയോജനപ്പെടുത്താം. മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോള്‍ ഫീ നമ്പരിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ വിവരം നല്‍കാം. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സര്‍വ്വീസും ലഭ്യമാണ്.

Photo Courtesy : Google/ images are subject to copyright        

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona                   

           

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.