മന്ത്രി പുത്രൻ പുറത്തേക്ക് .. ആശിഷ് മിശ്രയ്ക്ക് ജാമ്യം

മന്ത്രി പുത്രൻ പുറത്തേക്ക് .. ആശിഷ് മിശ്രയ്ക്ക് ജാമ്യം

ലിംഖിപുർ ഖേരി കർഷകകൊലപാതക കേസിലെ മുഖ്യ പ്രതി ആശിഷ് മിശ്രക്ക് ജാമ്യം. അലഹബാദ് ഹൈ കോടതിയുടെ ലക്‌നൗ ബഞ്ചാണ് ജാമ്യം അനുവദിച്ചത് . വിചാരണക്കോടതി ജാമ്യം നിഷേധിച്ചതോടെ ആശിഷ് മിശ്ര ഹൈ കോടതിയെ സമീപിക്കുകയായിരുന്നു . കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര . 2021 ഒക്ടോബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കർഷക റാലിയ്ക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനും സംഘവും കാർ ഇടിച്ചു കയറ്റുകയായിരുന്നു . സംഭവത്തിൽ 4 കർഷകരും ഒരു മാധ്യമപ്രവർത്തകനുമുൾപ്പടെ ഒൻപതുപേർ കൊല്ലപ്പെട്ടിരുന്നു.
ഉത്തർപ്രദേശിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചതും ശ്രദ്ധേയമായി. കൊലപാതകം ഗൂഢാലോചന എന്നിവ ഉൾപ്പടെ എട്ടോളം കേസുകളാണ് ആശിഷിനെതിരെ ചുമത്തിയിരിക്കുന്നതിന് . സംഭവത്തിൽ ആശിഷ് മിശ്ര അടക്കം 13 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.