യുക്രൈനെതിരെ യുദ്ധം പ്രഖ്യാപനം നടത്തി റഷ്യ
യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഉത്തരവിട്ടു. സൈന്യത്തിനെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് തക്കതായ മറുപടി കൊടുക്കുമെന്നും പുടിന് മുന്നറിയിപ്പ് നല്കി. യുക്രൈനിലെ ഡോണ്‍ബാസിലാണ് സൈനിക നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്.ഇടപെടാന്‍ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്ക് ഇതുവരെ കാണാത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും പുടിന് മുന്നറിയിപ്പ് നല്കി.യുക്രെയ്ന് സൈനികരോട് രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ ആയുധംവെച്ച് കീഴടങ്ങാന്‍ പുടിന് ആവശ്യപ്പെട്ടു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona