കെ- റെയില്‍ പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 2000കോടി രൂപ അനുവദിക്കും

കെ- റെയില്‍ പദ്ധതിക്കായി ആദ്യഘട്ടത്തില്‍ 2000കോടി രൂപ അനുവദിക്കും

കെ-റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഘട്ടമായി കിഫ്ബിയില്‍നിന്ന് 2000 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. 63,941 കോടി രൂപ ചെലവഴിച്ച് സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 529.45 കിലോമീറ്റര്‍ ദൂരമാണ് പാതക്ക് ഉണ്ടാവുക. ഇത്രയും ദൂരം നാല് മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാനാകും. കെ-റെയിലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സംസ്ഥാനത്തിന്റെ വികസനത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടെന്ന് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷ.ഇന്ന് നിലവിലുള്ള ഏറ്റവും പരിസ്ഥിതി സൗഹാര്‍ദ യാത്രാ മാര്‍ഗമാണ് ഇലക്ട്രിക് ട്രെയിനെന്നും മന്ത്രി പറഞ്ഞു.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.