പതിവ് തെറ്റിക്കാതെ ഇന്ധനവില ഇന്നും കൂട്ടി
ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂട്ടിയത്.
കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ എട്ടുതവണയാണ് വിലകൂട്ടിയത്. ഇതോടെ പെട്രോളിന് 6രൂപ 10 പൈസയും ഡീസലിനും 5 രൂപ 86 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 112 രൂപ 40 പൈയും ഡീസലിന് 99രൂപ 31 പൈസയുമാണ് വില. കൊച്ചിയില്‍ യഥാക്രമം 110 രൂപ 41 പൈസയും 97 രൂപ 45 പൈസയുമാണ്. കോഴിക്കോട് 110 രൂപ 58 പൈസയും 97 രൂപ 63 പൈസയുമാണ് വില . പാചകവാതകത്തിനും കഴിഞ്ഞ ദിവസം വില കൂട്ടിയിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona