സ്വകാര്യ ബസുടമകള്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് പണിമുടക്ക് നോട്ടീസ് നല്കി
ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച
സ്വകാര്യ ബസുടമകള്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് പണിമുടക്ക് നോട്ടീസ് നല്കി. ചാര്‍ജ് ഉടന്‍ വര്ധിപ്പിച്ചിട്ടില്ലെങ്കില് സമരവുമായി മുന്നോട്ടു പോകുമെന്നാണ് ബസുടമകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്കി നാല് മാസമായിട്ടും അത് നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം സമരം പ്രഖ്യാപിച്ചത്. മാര്‍ച്ച് 30 മുതല്‍ അനിശ്ചിതകാല സമരം നടത്തുവാനാണ് തീരുമാനം. മിനിമം ചാര്‍ജ് 12 രൂപയാക്കണം. വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് കൂട്ടണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ക്കുള്ളത്. നിരക്ക് ഉയര്‍ത്തുന്ന കാര്യം ബജറ്റിലും ഉള്‍പ്പെടുത്തിയില്ല. കഴിഞ്ഞദിവസം ബസുടമകളുടെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ ആന്റണി രാജു, പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും നടപടി സ്വീകരിക്കുക എന്നാണ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona