ശ്രീലങ്കയില്‍ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ശ്രീലങ്കയില്‍ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി ഉച്ചസ്ഥായിയിലെത്തിനിൽക്കുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെ ഇന്നലെയാണ് പ്രസിഡന്റ് ഗോതബായ രജപക്‌സെ അടിയന്തരാവസ്ഥാപ്രഖ്യാപനം നടത്തിയത്.

വ്യാ​ഴാ​ഴ്ച​യാ​ണ് പ്ര​സി​ഡന്റ് ഗോത​ബ​യ രാ​ജ​പ​ക്സ​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് അദ്ദേഹത്തിന്റെ വ​സ​തി​ക്കു സ​മീ​പം ജ​നം സം​ഘ​ടി​ച്ച​ത്. പ്രതിഷേധക്കാരെ അര്‍ധസൈനികരും പൊലീസും നേരിട്ടു. നിരവധി പ്രക്ഷോഭകര്‍ക്കും അഞ്ചു സുരക്ഷാ സൈനികര്‍ക്കും പരിക്കേറ്റു. സര്‍ക്കാരിനെ ഞെട്ടിച്ച പ്രതിഷേധത്തിൽ അയ്യായിരത്തിലധികംപേര്‍ അണിനിരന്നു. പ്ര​തി​പ​ക്ഷപാര്‍​ട്ടി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളാ​ണ് അ​ക്ര​മാ​സ​ക്ത പ്ര​തി​ഷേ​ധത്തിന് പി​ന്നിലെ​ന്നും സ​ര്‍​ക്കാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. ഇതിനിടെ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളാ​യ സ​മാ​ഗി ജ​ന ബ​ല​വേ​ഗ​യ, ജ​ന​ത വി​മു​ക്തി പെ​ര​മു​ന എ​ന്നീ പാ​ര്‍​ട്ടി​ക​ള്‍​ക്കാ​ണ് അ​ക്ര​മാ​സ​ക്ത പ്ര​തി​ഷേ​ധ​ത്തി​ന്റെ ഉത്ത​ര​വാ​ദി​ത്ത​മെ​ന്ന് ടൂ​റി​സം മ​ന്ത്രി പ്ര​സ​ന്ന ര​ണ​തും​ഗ കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യം ഇ​പ്പോ​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം പ്ര​സി​ഡ​ന്റി​ന്റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണെ​ന്നും പ്രതിഷേധക്കാര്‍ ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് പ​രു​ക്കേ​ൽക്കുകയും വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ക്കു​ക​യും ചെ​യ്തു. ആ​ള്‍​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടാ​ന്‍ പൊ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. തു​ട​ര്‍​ന്ന് 50ലേ​റെ ആ​ളു​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.