ആലപ്പുഴയില്‍ തുണിക്കടയില്‍ വന്‍ തീപിടിത്തം

ആലപ്പുഴയില്‍ തുണിക്കടയില്‍ വന്‍ തീപിടിത്തം

ആലപ്പുഴ മാന്നാറിലെ പരുമലയിലുള്ള മെട്രോ സില്‍ക്ക്സ് തുണിക്കടയിലാണ് തീപിടിച്ചത്. അതിരാവിലെയായിരുന്നു തീപിടിത്തം. സംഭവസ്ഥലത്ത് അഗ്‌നിശമന സേന ഉദ്യോഗസ്ഥരെത്തി തീയണച്ചു. പുലര്‍ച്ചെ ആറ് മണിയോടെ സമീപത്തെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ നാട്ടുകാരാണ് തുണിക്കടയ്ക്ക് മുകളില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് നില കെട്ടിടത്തിലാണ് തുണിക്കട സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഗോഡൗണും സമീപത്താണ് ഉള്ളത്. ഇവിടേയും തീപിടിച്ചതായാണ് വിവരം. കടയുടെ അകത്ത് ജീവനക്കാര്‍ ആരും തന്നെ അപകടസമയത്ത് ഉണ്ടായിരുന്നില്ല. ബുധനാഴ്ച രാത്രി ഒമ്പതരയോടെ എല്ലാവരും കടപൂട്ടി പോയിരുന്നു. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് നിലകളിലായുള്ള തുണിക്കട പൂര്‍ണമായും കത്തിനശിച്ചുവെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.