കാലടിയില്‍ ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
കാലടിയില്‍ ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. എംഡിഎംഎ ക്രിസ്റ്റലുകള്‍ ഉള്‍പ്പെടെയാണ് ഇവരുടെ പക്കല്‍ നിന്നും പിടികൂടിയത്. ചൊവ്വര സ്വദേശി സുഫിയാന് (22), പെരുമ്പാവൂര്‍ സ്വദേശി അജ്മല്‍ അലി (32), അജ്നാസ് (27), എന്നിവരെ അറസ്റ്റ് ചെയ്തതായി കാലടി പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാറമ്പള്ളിയിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന 8.6 കിലോ കഞ്ചാവും, 11.200 ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളുമാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു. യുവാക്കള്‍ക്കിടയില്‍ വില്പന നടത്താന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന ലഹരി മരുന്നുകളായിരുന്നു ഇത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2.5 കിലോ എംഡിഎംഎയാണ് എസ്പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona