പെരുന്നാളിന് മാംസനിരോധനം; വ്യാജ വാർത്തയെന്ന് ബംഗളൂരു നഗരസഭാ അധികൃതര്‍
പെരുന്നാളിന് മാംസനിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തള്ളി ബംഗളൂരു നഗരസഭാ അധികൃതര്‍. ബൃഹത് ബംഗളൂരു മഹാനഗര പാലികെ(ബി.ബി.എം.പി) ആണ് വ്യാജപ്രചാരണങ്ങളില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കര്‍ണാടകയിലെ ലിംഗായത്ത് സമുദായം പൊതുവില്‍ ആഘോഷിച്ചുവരുന്ന ബസവ ജയന്തിയും പെരുന്നാളിനൊപ്പം ചൊവ്വാഴ്ചയാണ് വരുന്നത്. ഇതിനാല്‍ നഗരത്തില്‍ ഇറച്ചിവില്പന നിരോധിക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍, മൃഗസംരക്ഷണ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് ഇക്കാര്യം നിഷേധിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാം വരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചതും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona