മാരക ല​ഹ​രി​വസ്തുക്കളുമായി പി​ടി​യി​ലാ​യ​വ​ര്‍ വിപണനം നടത്തിയിരുന്നത് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളി​ലൂ​ടെ

മാരക ല​ഹ​രി​വസ്തുക്കളുമായി  പി​ടി​യി​ലാ​യ​വ​ര്‍ വിപണനം നടത്തിയിരുന്നത്  കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളി​ലൂ​ടെ

മയക്കുമരുന്നുമായി ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ യു​വാ​ക്ക​ള്‍ ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തു​ന്ന​ത് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളെ ഉ​പ​യോ​ഗി​ച്ച്‌. പ്ര​തി​ക​ളി​ല്‍ സ​ച്ചി​നാ​ണ് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​ത്. റേ​വ് പാ​ര്‍​ട്ടി​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നു​മാ​യാ​ണ് ഇ​വ എ​ത്തി​ച്ചി​രു​ന്ന​ത്. ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ കോ​ള​ജു​ക​ളി​ല്‍ യു​വ​തി​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് സ​ച്ചി​ന്‍ ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​യ ഇ​വ​ര്‍ ക്ലാ​സി​ല്‍ ക​യ​റാ​തെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ ആ​ഢം​ബ​ര​മു​റി​ക​ള്‍ വാ​ട​ക​യ്ക്ക​ടു​ത്ത് വി​പ​ണ​നം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ എം ​എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന എം​ഡി​എം​എ​യാ​ണ് കൂ​ടു​ത​ലാ​യി വി​ല്‍​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കു​റ​ഞ്ഞ​വി​ല​യ്ക്ക് എ​ത്തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന് ഉ​യ​ര്‍​ന്ന വി​ല​യ്ക്ക് വി​റ്റ​ഴി​ച്ച്‌ വി​ല​കൂ​ടി​യ വാ​ഹ​ന​ങ്ങ​ളും മ​റ്റും വാ​ങ്ങി ആ​ഢം​ബ​ര ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു പ്ര​തി​ക​ള്‍.

ത​മ്മ​നം കീ​ഴേ​ത്തു​പ​റ​മ്പ് പ​ന്ത്‌​വ​ല്ലി​യി​ല്‍ നി​സാം (20), ക​ള​മ​ശേ​രി എ​ച്ച്‌എം​ടി കോ​ള​നി പ​ന​യ​പ്പി​ള്ളി അ​ജി സാ​ല്‍ (20) മൂ​ലമ്പി​ള്ളി ചീ​ത​പ​റ​മ്പി​ല്‍ ഐ​ശ്വ​ര്യ (20), ആ​ല​പ്പു​ഴ തി​രു​വമ്പാ​ടി വ​ലി​യ​കു​ളം സ​ച്ചു മ​ന്‍​സി​ല്‍ എ​ബി​ന്‍ മു​ഹ​മ്മ​ദ് (22), ആ​ല​പ്പു​ഴ സൗ​ത്ത് ആ​ര്യാ​ട് കു​ള​ങ്ങ​ര​യി​ല്‍ സ​ച്ചി​ന്‍ (25), ക​ള​മ​ശ്ശേ​രി മൂ​ലേ​പ്പാ​ടം കൃ​ഷ്ണ​കൃ​പ​യി​ല്‍ വി​ഷ്ണു എ​സ്. വാ​ര്യ​ര്‍ (20) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ള​മ​ശ്ശേ​രി പോ​ലീ​സും ഡാ​ന്‍​സാ​ഫും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​ട​പ്പ​ള്ളി വി.​പി. മ​ര​യ്ക്കാ​ര്‍ റോ​ഡി​ന് സ​മീ​പ​ത്തെ ഹ​രി​ത ന​ഗ​റി​ലു​ള്ള ഫ്‌​ളാ​റ്റി​ല്‍ നി​ന്നാ​ണ് 8.3 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി.​എ​ച്ച്‌. നാ​ഗ​രാ​ജു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​സി​പി യു. ​കു​ര്യാ​ക്കോ​സി​ന്‍​രെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​ബ്ദു​ള്‍ സ​ലാം, ഡാ​ന്‍​സാ​ഫ് എ​സ്‌​ഐ രാ​മു ബാ​ല​ച​ന്ദ്ര ബോ​സ്, ക​ള​മ​ശേ​രി എ​സ്‌​ഐ ദീ​പു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.