ആലുവ നഗരസഭ ഉപതെരഞ്ഞെടുപ്പിനുള്ള മുന്നണി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു

ആലുവ നഗരസഭ ഉപതെരഞ്ഞെടുപ്പിനുള്ള മുന്നണി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു

നഗരസഭ ഉപതെരഞ്ഞെടുപ്പിനുള്ള മുന്നണി സ്ഥാനാര്‍ഥികളായി. ഇടത്, വലത്, ബി.ജെ.പി സ്ഥാനാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 22-ാം വാര്‍ഡ് പുളിഞ്ചോടിലാണ് ഉപതെരഞ്ഞെടുപ്പ്. ജൂലൈ 21നാണ് ഉപതെരഞ്ഞെടുപ്പ്. വിദ്യ ബിജു (യു.ഡി.എഫ്), കവിത അജിക്കുട്ടന്‍ (എല്‍.ഡി.എഫ്), പി. ഉമാദേവി (എന്‍.ഡി.എ) എന്നിവരെയാണ് മുന്നണികള്‍ സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. ഈ വാര്‍ഡിലെ കൗണ്‍സിലറും നഗരസഭ വൈസ് ചെയര്‍പേഴ്സനുമായിരുന്ന ജെബി മേത്തര്‍ എം.പിയായതിനെ തുടര്‍ന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.