കംബോഡിയയില്‍ ലോകത്തിലെ ഏ​റ്റവും വലിയ ശുദ്ധജലമത്സ്യത്തെ പിടികൂടി

കംബോഡിയയില്‍  ലോകത്തിലെ ഏ​റ്റവും വലിയ ശുദ്ധജലമത്സ്യത്തെ പിടികൂടി

കംബോഡിയയിലെ കോ പ്രെയ ദ്വീപില്‍ മെകോംഗ് നദിയില്‍ നിന്ന് ലോകത്തിലെ ഏ​റ്റവും വലിയ ശുദ്ധജല മത്സ്യത്തെ പിടികൂടി.  300 കിലോഗ്രാം ഭാരവും 13 അടി നീളവുമുള്ള ഭീമന്‍ തിരണ്ടി മത്സ്യത്തെ ഗ്രാമീണരാണ് വലയിലാക്കിയത്. വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ടതാണ് ഈ മൽസ്യങ്ങൾ. വടക്കന്‍ തായ്‌ലന്‍ഡില്‍ നിന്ന് 2005 ൽ കണ്ടെത്തിയ 293 കിലോഗ്രാം ഭാരമുള്ള ജയണ്ട് ക്യാ​റ്റ്ഫിഷായിരുന്നു (മുഷി) ഇതിന് മുന്നേ കണ്ടെത്തപ്പെട്ട ഏ​റ്റവും വലിയ ശുദ്ധജല മത്സ്യം. ‘ക്രിസ്​റ്റന്‍ഡ് ബോറാമി” എന്ന് പ്രദേശികമായി അറിയപ്പെടുന്ന ഈ ഭീമനെ പിടികൂടിയ മത്സ്യത്തൊഴിലാളികള്‍ ഗവേഷകരെ വിവരമറിയിക്കുകയും പരിശോധനയില്‍ ലോകത്ത് കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണിതെന്ന് തിരിച്ചറിയുകയുമായിരുന്നു. മത്സ്യത്തിന്റെ ചലനവും ജീവിതരീതിയും നിരീക്ഷിക്കാന്‍ ഇലക്‌ട്രോണിക് ടാഗ് ഘടിപ്പിച്ച ശേഷം നദിയിലേക്ക് തന്നെ തിരിച്ചയച്ചു.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.