ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകള്‍ സൂക്ഷിക്കുക
ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകള്‍ സൂക്ഷിക്കുക. കര്‍ശ്ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിന്നാലെയുണ്ട്. അവധിദിവസങ്ങളിലും രാത്രി സമയങ്ങളിലും ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെയാണ് കര്‍ശ്ശന നടപടിയുമായി എന്‍ഫോഴ്സ്മെന്റ് രംഗത്തെത്തിയത്. രാത്രി ട്രിപ്പ് മുടക്കുന്നത് മൂലം നിരവധി യാത്രക്കാരാണ് പ്രയാസപ്പെടുന്നത്. അവധി ദിവസങ്ങളിലും ഉച്ച സമയങ്ങളിലും ഇത്തരത്തില്‍ ബസുകള്‍ ട്രിപ്പ് മുടക്കുന്നത് മൂലവും യാത്രക്കാര്‍ പ്രയാസപ്പെടുന്നത് പതിവാണ്. ഇതിനെത്തുടര്‍ന്നാണ് ആര്.ടി.ഒ കെ.കെ. സുരേഷ് കുമാറിന്റെ നിര്‍ദ്ദേശംപ്രകാരം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. 12 ബസുകള്‍ക്കെതിരെ എതിരെ നടപടിയെടുത്തു. 65,000 രൂപ പിഴ ഈടാക്കി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona