തെന്നിന്ത്യൻ താരറാണി നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരായി
തെന്നിന്ത്യൻ താരറാണി നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരായി. രാവിലെ 8.30 ന് മഹാബലിപുരത്തുള്ള റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. ഹൈന്ദവാചാരപ്രകാരം നടന്ന ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചുവന്ന വിവാഹവസ്ത്രത്തിൽ അതിസുന്ദരിയായിരുന്നു നയൻതാര. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദർശന അവകാശം നെറ്റ്ഫ്ലിക്സിനാണ്. ചലച്ചിത്ര സംവിധായകൻ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്ലിക്സിനായി വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്തത്. വിവാഹ വേദിക്ക് പുറത്തു കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
JUNE 09 🫶🏻💐👩❤️👨 #WikkiNayan #WikkiNayanWedding pic.twitter.com/wc5UzO8OHi
— Nayanthara✨ (@NayantharaU) June 9, 2022
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona