നടി ഷംന കാസിം വിവാഹിതയാവുന്നു
നടി ഷംന കാസിം വിവാഹിതയാവുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഷംന ഇക്കാര്യം അറിയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്. കുടുംബത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഷാനിദിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഷംന കുറിച്ചത്. സിനിമ, ടിവി മേഖലയിലെ നിരവധി സുഹൃത്തുക്കള്‍ ഷംനയ്ക്ക് ആശംസകളറയിച്ചിട്ടുണ്ട്. പേളി മാണി, ലക്ഷ്മി നക്ഷത്ര, റിമി ടോമി, ശില്പ ബാല. കനിഹ, സ്വാസിക വിജയ്, പാരീസ് ലക്ഷ്മി എന്നിവരൊക്കെ ആശംസകളുമായി എത്തിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona