പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകന്‍ – സെപ്തംബറില്‍ ചിത്രീകരണം തുടങ്ങും

പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകന്‍ – സെപ്തംബറില്‍ ചിത്രീകരണം തുടങ്ങും

സംവിധായകന്‍ പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകനാവുന്നു. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളില്‍ പ്രിയദര്‍ശന്‍, എന്‍.എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മ്മാണ സംരഭം കൂടിയാണിത്. ചിത്രത്തില്‍ ഷെയ്ന്‍ നിഗം കൂടാതെ അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആന്റണി, മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങള്‍. നായിക നിര്‍ണയമടക്കം നടന്നു വരുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതും പ്രിയദര്‍ശനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ തുടങ്ങും.യുവതലമുറയെ അണിനിരത്തി പ്രിയദര്‍ശന്‍ ഒരു ചലച്ചിത്രമൊരുക്കുന്നതും ഇതാദ്യമാണ്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.