മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിന് നാളെ അഗ്നിപരീക്ഷ
മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിന് നാളെ അഗ്നിപരീക്ഷ. നിയമസഭയുടെ പ്രത്യേക സമ്മേളനം ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി നാളെ രാവിലെ 11 മണിക്ക് വിളിച്ചു. അഞ്ച് മണിക്ക് മുന്‍പ് സര്‍ക്കാര്‍ സഭയില്‍ വിശ്വാസം തെളിയിക്കണം. വിശ്വാസവോട്ടെടുപ്പ് മാത്രമായിരിക്കണം നാളത്തെ സമ്മേളനത്തിന്റെ അജണ്ട. വിശ്വാസവോട്ടെടുപ്പ് പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിച്ച് സമര്‍പ്പിക്കണമെന്നും ഗവര്‍ണര്‍ നിയമസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്കി. നാളെ മുംബൈയിലെത്തുമെന്ന് ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ അറിയിച്ചു. അതിനിടെ, നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചതിനെതിരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona