മാത്യു കുഴല്‍നാടന്‍ എം എല്‍ എ യുടെ ആരോപണങ്ങള്‍ ഓള്‍ഡ് വീഞ്ഞ് ഇന്‍ ന്യൂ കുപ്പിയാണെന്ന് പി എ മുഹമ്മദ് റിയാസ്

മാത്യു കുഴല്‍നാടന്‍ എം എല്‍ എ യുടെ ആരോപണങ്ങള്‍ ഓള്‍ഡ് വീഞ്ഞ്  ഇന്‍ ന്യൂ കുപ്പിയാണെന്ന് പി എ മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ആരോപണം തളളി പൊതുമരാമത്ത് മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ പി എ മുഹമ്മദ് റിയാസ്. 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രചരിപ്പിച്ചതാണ് ഈ ആരോപണം. ഇത്തരം പ്രചരണങ്ങള്‍ ഇടതുപക്ഷത്തിന്റെ വലിയ വിജയത്തിന് കാരണമായി. ഒരുകാലത്തും ഇല്ലാത്ത ഭൂരിപക്ഷമാണ് അന്ന് ലഭിച്ചതെന്നും റിയാസ് പറഞ്ഞു. മമ്മൂട്ടിയുടെ മകനാണ് ദുല്‍ഖര്‍…ദുല്‍ഖറിന്റെ വാപ്പയാണ് മമ്മൂട്ടി ഇക്കാര്യം തിരിച്ചും മറിച്ചും പറയുന്നത് പോലെയാണ് ഓരോ കാര്യങ്ങളും. ഓള്‍ഡ് വീഞ്ഞ് ഇന്‍ ന്യൂ കുപ്പിയാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.
പിഡബ്ല്യുസി ഡയറക്ടര്‍ ജേക്ക് ബാലകുമാര്‍ വീണ വിജയന്റെ ‘എക്‌സാ ലോജിക്’ എന്ന കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റര്‍ ആണെന്നും വീണ വിജയന്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നുവെന്നാണ് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ പറഞ്ഞത്. വിവാദങ്ങളെ തുടര്‍ന്ന് വെബ്‌സൈറ്റിലെ പരാമര്‍ശം ഒഴിവാക്കിയെന്നും എംഎല്‍എ ആരോപിച്ചിരുന്നു. ആരോപണം പച്ചക്കള്ളമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.