സാജു നവോദയ നായകനാവുന്ന ‘ആരോട് പറയാൻ ആരു കേൾക്കാൻ’ റിലീസിന്

സാജു നവോദയ നായകനാവുന്ന ‘ആരോട് പറയാൻ ആരു കേൾക്കാൻ’ റിലീസിന്

സാജു നവോദയ നായകനാവുന്ന ‘ആരോട് പറയാൻ ആരു കേൾക്കാൻ’ റിലീസിന് ഒരുങ്ങി. ചിത്രം ആഗസ്റ്റ് 15ന് ഒടിടി റിലീസ് ചെയ്യും.സാജു നവോദയ(പാഷാണം ഷാജി),രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി ഹൈ ഹോപ്സ് ഫിലിം ഫാക്ടറി നിർമ്മിച്ച് സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’. ചിത്രം ആഗസ്റ്റ് 15ന് ഹൈ ഹോപ്സ് എൻ്റർടെയിമെൻ്റസ് ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ കഥ ബിന്ദു എൻ കെ പയ്യന്നൂർ ആണ്. തിരക്കഥ സംഭാഷണം സലേഷ് ശങ്കർ എങ്ങണ്ടിയൂർ ആണ്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിജോ ഭാവചിത്രയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചാവക്കാടൻ ഫിലിംസ് , ആശ കെ നായർ, പ്രൊജക്റ്റ് ഡിസൈൻ : ബോണി അസ്സനാർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് റൂബി, അസോസിയേറ്റ്: വിഷ്ണു വിജയ് റൂബി, രാമപ്രസാദ്, പ്രൊഡക്ഷൻ ഡിസൈനെർ: ഷജീർ അഴീക്കോട്‌, സ്റ്റിൽസ്: പ്രശാന്ത് ഐ മീഡിയ, മാർക്കറ്റിംഗ് : താസ ഡ്രീം ക്രീയേഷൻസ്,പി ആർ ഒ: പി ശിവപ്രസാദ്.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.