ചിങ്ങപ്പുലരിയിൽ അണിഞ്ഞൊരുങ്ങി ഒരു കെ എസ് ആർ ടി സി ബസ്
പൂത്തോട്ടയിൽ നിന്ന് ആരംഭിച്ചു ആമേട വഴി വൈറ്റില വഴി ഏലൂർ ഡിപ്പോയിലേക്കു പോകുന്ന കെ എസ് ആർ ടി സി ബസ് ചിങ്ങപ്പുലരിയിൽ കുളിചൊരുങ്ങി മനോഹാരിയായിട്ടായാണ് ഇന്ന് നിരത്തിലിറങ്ങിയത് . ഈ റൂട്ടിൽ ഓടുന്ന ഏക കെ എസ് ആർ ടി സി ബസും കൂടിയാണിത് . പൂമാലകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച ബസിൽ പതിവ് യാത്രക്കാരെല്ലാം എത്തിയിരുന്നു. ആർപ്പു വിളികളോടെയാണ് ഓരോ സ്റ്റോപ്പിലും നിർത്തി ആളുകളെ കയറ്റിയതും. ചിങ്ങം ഒന്നിനും ജനുവരി ഒന്നിനും ബസ് നന്നായി അലങ്കരിച്ചു യാത്രക്കാർക്കെല്ലാം മധുര പലഹാരങ്ങൾ വിതരണം ചെയുന്ന പതിവ് ബസ്സ് പാസ്സന്ജര്സ് സോസിയേഷൻ ഇത്തവണയും തെറ്റിച്ചില്ല, ഇക്കാര്യത്തിനായി കെ എസ് ആർ ടി സി സ്റ്റാഫും മറ്റു ഉയർന്ന ഉദ്യോഗസ്ഥരും യാത്രക്കാരോടൊപ്പമുണ്ട്… അതാതു ദിവസത്തെ ബസ്സിന്റെ സമയവും സ്റ്റോപ്പും അറിയിക്കുന്നതിനായി “യാത്രക്കാരുടെ ശ്രദ്ധക്ക് ” എന്ന പേരിൽ 80 പേർ ചേർന്ന് ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉം ബസ് പാസ്സന്ജര്സ് അസോസിയേഷൻ രൂപീകരിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ്
അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ
തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona