ജമ്മു കശ്മീരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ഭീകരര്‍ കൊലപ്പെടുത്തി
ബിഹാര്‍ സ്വദേശി മുഹമ്മദ് അമ്രെസ് ആണ് ബന്ദിപ്പോരയില്‍ വെടിയേറ്റ് മരിച്ചത്. അജാസ് മേഖലയില്‍ അര്‍ദ്ധരാത്രിയോടെയാണ് ആക്രമണം നടന്നത്. രജൗരി ജില്ലയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് ഈ സംഭവം. കഴിഞ്ഞയാഴ്ച പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ ബിഹാറില്‍ നിന്നുള്ള മറ്റൊരു തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. മുഹമ്മദ് മുംതാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. രണ്ട് ബിഹാര്‍ സ്വദേശികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona