തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന 12 വയസ്സുകാരി മരിച്ചു
തെരുവു നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന 12 വയസ്സുകാരി മരിച്ചു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയാണ് ഇന്ന് ഉച്ചയോടെ കോട്ടത്തെ കുട്ടികളുടെ ആശുപത്രിയിൽ മരിച്ചത്. തെരുവ് നായ അഭിരാമിയുടെ കൈയിലും, കാലിലും കണ്ണിനടുത്തുമായി ഏഴ് ഇടങ്ങളിൽ കടിച്ചു പരുക്കേല്‍പ്പിച്ചിരുന്നു. മൂന്ന് തവണ പേവിഷബാധക്ക് എതിരെയുള്ള കുത്ത് വയ്പ്പും എടുത്തിരുന്നു. എങ്കിലും വെള്ളിയാഴ്ച്ചയോടെ സ്ഥിതി ഗുരുതരമാകുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് പാല് വാങ്ങാന്‍ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona