പ്രശസ്ത ഫ്രഞ്ച് – സ്വിസ് ചലച്ചിത്ര സംവിധായകന് ഴാങ് ലുക് ഗൊദാര്‍ദ് അന്തരിച്ചു
പ്രശസ്ത ഫ്രഞ്ച് – സ്വിസ് ചലച്ചിത്ര സംവിധായകന് ഴാങ് ലുക് ഗൊദാര്‍ദ് അന്തരിച്ചു. 91 വയസ്സായിരുന്നു. ഫ്രഞ്ച് നവതരംഗ സിനിമയുടെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന അദ്ദേഹം എഴുത്തുകാരന് ചലച്ചിത്ര നിരൂപകന് എന്നീ നിലകളിലും ലോക പ്രശസ്തനായിരുന്നു. “ബ്രെത്ത്ലസ്’ പോലുള്ള ക്ലാസിക് സിനിമകളിലൂടെ തന്റെ തലമുറയിലെ ഏറ്റവും പ്രശസ്തരായ സംവിധായകരില്‍ ഒരാളായിരുന്നു ഗൊദാര്‍ദ്. സിനിമയുടെ പതിവ് രീതികളെ ലംഘിച്ച് അദ്ദേഹം ഹാന്‍ഡ്ഹെല്‍ഡ് കാമറ വര്‍ക്ക്, ജംപ് കട്ടുകള്‍, അസ്തിത്വപരമായ സംഭാഷണങ്ങള്‍ എന്നിവ ഉപയോഗിച്ച് ഒരു പുതിയ ചലച്ചിത്ര നിര്‍മാണ ശെെലിക്ക് തുടക്കം കുറിച്ചു. ദി ലിറ്റില്‍ സോള്‍ജിയര്‍, വീക്കെന്‍ഡ്, മൈ ലൈഫ് ടു ലീവ് തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കി. 2018ല്‍ പുറത്തിറങ്ങിയ “ദി ഇമേജ് ബുക്ക് ‘ ആയിരുന്നു അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona