വിഴിഞ്ഞം തുറമുഖത്തേക്കുള്ള തടസ്സങ്ങള്‍ നീക്കണം – ഹൈക്കോടതി
![വിഴിഞ്ഞം തുറമുഖത്തേക്കുള്ള തടസ്സങ്ങള്‍ നീക്കണം – ഹൈക്കോടതി വിഴിഞ്ഞം തുറമുഖത്തേക്കുള്ള തടസ്സങ്ങള്‍ നീക്കണം – ഹൈക്കോടതി](https://uniquetimes.in/wp-content/uploads/2022/09/12-744x370.png)
വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡില്‍ സമരക്കാര്‍ ഉണ്ടാക്കിയ തടസ്സം ഒഴിവാക്കാന്‍ നടപടി എടുക്കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നല്കിയ കോടതിയലക്ഷ്യ ഹര്ജജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖത്തേക്കുള്ള പ്രധാന റോഡിലെ തടസ്സം ഇതുവരെ നീക്കിയില്ലെന്ന് ഹര്‍ജജി പരിഗണിക്കവേ, അദാനി ഗ്രൂപ്പ് അറിയിച്ചു. സമരപ്പന്തല്‍ പൊളിക്കാതെ മുന്നോട്ടു പോകാന്‍ ആകില്ല എന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ഇത് പരിഗണിച്ചാണ് വാഹനങ്ങള്‍ പോകുന്നതിന് തടസ്സം ഉണ്ടാക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കിയത്. തടസ്സം ഒഴിവാക്കാന്‍ പോലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു. ഹര്‍ജ്ജികള്‍ കോടതി അടുത്ത മാസം ഏഴിലേക്ക് മാറ്റി.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona