അഞ്ചാമത് വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ അടുത്തമാസം പത്തോടെ
അഞ്ചാമത് വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ അടുത്തമാസം പത്തോടെ ആരംഭിക്കും. ഇന്ത്യന്‍ റെയില്‍വെയുടെ അഭിമാനമായ സെമി-ഹൈസ്പീഡ് ട്രെയിന്‍ ചെന്നൈ-ബംഗളൂര്-മൈസൂര്‍ പാതയിലാണ് ഓടുന്നത്. വ്യാഴാഴ്ച ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയില്‍ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. വന്ദേഭാരത് എക്സ്പ്രസില്‍ ഉനയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.52 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗതയിലും പരമാവധി 180 കിലോമീറ്റര്‍ വേഗതയിലും ട്രെയിന്‍ സഞ്ചരിക്കും. പുതിയ വന്ദേ ഭാരത് എക്സ്പ്രസിന് 392 ടണ്‍ ഭാരമുണ്ടാകും. വൈഫൈ സൗകര്യങ്ങളും ലഭ്യമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ കവാച്ച് ഉള്‍പ്പെടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona