കേരളത്തില്‍ ഇത്തവണ കാലവര്‍ഷം 14% കുറവ്

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം 14% കുറവ്

ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലാവര്‍ഷ സീസണില്‍ രാജ്യത്ത് ലഭിച്ചത് 925 മി.മീ മഴ. കേരളത്തില്‍ ഇത്തവണ കാലവര്‍ഷം 14% കുറവ്.

ഏറ്റവും കൂടുതല്‍ മഴ ലഭിച്ച പ്രദേശങ്ങള്‍

ദാമന്‍ ദിയു (3,148 മിമീ) ഗോവ ( 2,763.6മിമീ) മേഘാലയ ( 2477.2മിമീ) സിക്കിം ( 2,000മിമീ)
കേരളം ( 1,736.6മിമീ). ആകെയുള്ള 36 സംസ്ഥാന /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 30 ലും മഴ സാധാരണയിലോ അതില്‍ കൂടുതലോ ലഭിച്ചു. മണിപ്പൂര്‍, മിസോറാം, ത്രിപുര, ഉത്തര്‍പ്രദേശ് ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ 6 സംസ്ഥാങ്ങളില്‍ മാത്രമാണ് മഴക്കുറവ് 20% കൂടുതല്‍ രേഖപ്പെടുത്തിയത്. സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ കേരളത്തില്‍ ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ ലഭിച്ചത് 1736.6 മിമീ മഴയാണ്. കാസര്‍കോട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മഴ 2785.7 മിമീ. തൊട്ടടുത്ത് 2334.5 മിമീ ലഭിച്ച കണ്ണൂര്‍. ഏറ്റവും കുറവ് മഴ തിരുവനന്തപുരം ജില്ലയില്‍ 593 മിമീ. കോട്ടയം ജില്ലയില്‍ 1,614.7 മിമീ ലഭിച്ചു. 15 ശതമാനം മഴക്കുറവ്. കേരളത്തില്‍ ഇത്തവണ തുലാവര്‍ഷം (ഒക്ടോബര്‍ – ഡിസംബര്‍) സീസണില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.